കീര്‍ത്തി സുരേഷ് ചിത്രം ‘സാനി കായിധം’ ഒടിടി റിലീസിന്

കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമായ ‘സാനി കായിധം’ ഒടിടി റിലീസെന്ന് വിവരം. കീര്‍ത്തി സുരേഷിന്റെ വേറിട്ട കഥാപാത്രമായി എത്തുന്നു എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സാനി കായിധം’. ചിത്രത്തിന്റെ ഷൂട്ടിംഗ് പല കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. വൈകാതെ തന്നെ ചിത്രം ‘സാനി കായിധം’ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഒടിടി റിലീസായി ചിത്രം ഏപ്രില്‍ ഏഴിന് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ സംവിധായകന്‍ സെല്‍വരാഘവനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്.

സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷെത്തുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോയാണ്. ചിത്രത്തിന്റെ പ്രമേയത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അരുണ്‍ മാത്തേശ്വരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News