എംപി മാരെ കയ്യേറ്റം ചെയ്തിട്ടില്ല ; ദില്ലി പൊലീസ് പ്രസ്താവന പുറത്ത്

ദില്ലിയില്‍ നടന്ന പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ദില്ലി പൊലീസ്. ആരെന്ന് വെളിപ്പെടുത്താതെ ചിലര്‍ പാര്‍ലമെന്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചിട്ടും കാണിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ തടയുകയാണ് ചെയ്തതെന്നാണ് ദില്ലി പൊലീസിന്റെ വിശദീകരണം. എംപിമാരാണ് തിരിച്ചറിയാത്തതുകൊണ്ടാണ് തടഞ്ഞതെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

ദില്ലിയിൽ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എം പിമാർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടാവുകയായിരുന്നു. പാർലമെന്റിന് മുന്നിൽ സ്ഥാപിച്ച പൊലീസ് ബാരിക്കേഡ് തകർക്കാൻ എംപിമാർ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News