ഹോണ്ട എച്ച്ആര്‍-വി ഇന്തോനേഷ്യന്‍ വിപണിയിലെന്ന് റിപ്പോര്‍ട്ട്

ഇന്തോനേഷ്യന്‍ വിപണിയില്‍ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മൂന്നാം തലമുറ എച്ച്ആര്‍-വി അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. ടര്‍ബോ-ചാര്‍ജ്ഡ് എഞ്ചിനിലാണ് വാഹനം എത്തുന്നത് എന്നും നാല് ട്രിം തലങ്ങളില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോണ്ട എച്ച്ആര്‍-വി ലോകത്തിലെ ഏറ്റവും ശക്തമായ പെട്രോള്‍ പതിപ്പാണ് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും മികച്ച RS ട്രിം പതിപ്പിന് 499.9 മില്ല്യണ്‍ ഇന്തോനേഷ്യന്‍ റുപിയ (ഏകദേശം 26.60 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് വിലയെന്നും പ്രാരംഭ പതിപ്പിന് 355.9 മില്ല്യണ്‍ ഇന്തോനേഷ്യന്‍ റുപിയ അല്ലെങ്കില്‍ ഏകദേശം 19 ലക്ഷം രൂപ ആണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു.

ഹോണ്ട എച്ച്ആര്‍-വിയുടെ നാല് ട്രിം ലെവലുകള്‍ ഉള്ളപ്പോള്‍ , 175 എച്ച്പി പവറും 240 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോര്‍ ലഭിക്കുന്നത് RS പതിപ്പിന് മാത്രമാണ്. നിലവില്‍ ചൈനയില്‍ മാത്രം വില്‍ക്കുന്ന വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് മാത്രമാണ് ഈ കണക്കുകള്‍ മെച്ചപ്പെടുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News