മാർച്ച് 28നും 29നും നടത്തുന്ന ദേശീയ പണിമുടക്ക്‌  വലിയ വിജയമാക്കണം: ആനത്തലവട്ടം ആനന്ദന്‍

ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി തൊഴിലാളി സംഘടനകൾ മാർച്ച് 28നും 29നും നടത്തുന്ന ദേശീയ പണിമുടക്ക്‌  വലിയ വിജയമാക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ.

സ്വകാര്യ വാഹനങ്ങളുമായി ആരും പുറത്ത് ഇറങ്ങരുതെന്നും റെയിൽവേ യാത്രകൾ ഒഴിവാക്കിയും സമരത്തോട് സഹകരിക്കണമെന്ന്  സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ അഭ്യർത്ഥിച്ചു.

ആവശ്യ സർവീസുകളെ ഒഴിവാക്കിയതായും നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.  മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെയാണ്‌ 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദിയുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News