പുതിയ കെടിഎം ആര്‍സി 390 ഇന്ത്യയിലേക്ക്, ലോഞ്ച് ഉടനെന്ന് റിപ്പോര്‍ട്ട്

ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ 2022 RC 390 മോട്ടോര്‍സൈക്കിള്‍ മോഡലിനുള്ള പെര്‍മിറ്റിനായി ബജാജ് അപേക്ഷകള്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്.

ഇന്ത്യയില്‍ അതുകൊണ്ടുതന്നെ പുതിയ 2022 കെടിഎം RC 390 മോട്ടോര്‍സൈക്കിള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ പുതുതലമുറ കെ.ടി.എം. RC 390 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഉപയോഗിക്കുന്നതിനായി പരിഷ്‌കരിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അര്‍ദ്ധചാലക തകരാര്‍ മൂലം പുതിയ കെ.ടി.എം. RC 390 മോഡല്‍ വളരെ ചെറിയ സംഖ്യകളില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പറയപ്പെടുന്നത്. ടിഎഫ്ടി ഡിസ്‌പ്ലേയുടെ കുറവുമൂലം പുതിയ കെ.ടി.എം RC 390 മോട്ടോര്‍സൈക്കിള്‍ മോഡലിന്റെ നിര്‍മ്മാണവും താല്‍ക്കാലികമായി കമ്പനി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News