തൃശൂരില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകത്തിന് പിന്നില്‍ സഹോദരന്‍

തൃശൂര്‍ ചേര്‍പ്പില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് പിന്നില്‍ സഹോദരന്‍. മരിച്ച ബാബുവിനെ കൊന്നത് സഹോദരനായ സാബുവാണെന്ന് പൊലീസ് കണ്ടെത്തി.

മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ 15 ന് രാത്രി കൊല നടത്തിയ ശേഷം സമീപത്തെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.

പിന്നീട് 19 ബാബുവിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് തൃശൂര്‍ ചേര്‍പ്പില്‍ നിന്ന് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്

15 ന് ബാബുവിന്റെ വീട്ടില്‍ അടിപിടി ഉണ്ടായ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here