വിനായകന്റെ വിവാദ പരാമര്‍ശങ്ങളോട് എന്തുകൊണ്ട് പ്രതികരിച്ചില്ല? മറുപടിയുമായി നവ്യ നായര്‍

നടന്‍ വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നവ്യാനായര്‍ രംദത്ത്. ‘മീ ടു’വുമായി ബന്ധപ്പെട്ട വിനായകന്റെ പരാമര്‍ശത്തിന് എന്തുകൊണ്ട് അതേ വേദിയില്‍ ഉണ്ടായിരുന്ന നവ്യ പ്രതികരിച്ചില്ലെന്ന ചോദ്യത്തിനാണ് ഇപ്പോള്‍ നവ്യയുടെ മറുപടി വന്നിരിക്കുന്നത്. തനിക്ക് അപ്പോള്‍ പ്രതികരിക്കാവുന്ന സാഹചര്യമായിരുന്നില്ലെന്നാണ് നവ്യ തുറന്നുപറയുന്നത്.

ഒരുത്തീ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സംവിധായകന്‍ വി.കെ പ്രകാശ്, തിരക്കഥാകൃത്ത് സുരേഷ് ബാബു എന്നിവര്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയപ്പോഴായിരുന്നു സംഭവത്തില്‍ നവ്യയുടെ വിശദീകരണം. ഇതേ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശമുണ്ടായത്.

”മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല, ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ അത് വീണ്ടും ചെയ്യും” -വിനായകന്റെ ഈ പ്രസ്താവന ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് വിനായകന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News