തൃശൂരിലും കോഴിക്കോടും അക്രമ സമരം അഴിച്ചുവിട്ട് യൂത്ത് കോൺഗ്രസ്

തൃശൂരിലും കോഴിക്കോടും യൂത്ത് കോൺഗ്രസിൻ്റെ അക്രമ സമരം. തൃശൂർ കളക്ടറ്ററേറ്റിലേക്ക് അതിക്രമിച്ച് കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അടിച്ചോടിച്ചു. കോഴിക്കോടും ബാരിക്കേഡുകൾ മറികടന്ന് കളകറ്ററേറ്റിലേക്ക് അതിക്രമിച്ചു കയറാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു.

സംസ്ഥാനത്തിൻ്റെ വികസന പദ്ധതിയായ കെ.റെയിലിനെ എതിർത്തുകൊണ്ടാണ് യൂത്ത്കോൺഗ്രസ് അക്രമ സമരം നടത്തിയത്. തൃശൂർ കളക്റ്ററേറ്റിലേക്ക് സംഘടിച്ചെത്തിയ പ്രവർത്തകർ ഫ്ലക്സ് ബോർഡിൽ കരിയോയിൽ ഒഴിച്ചു. മതിൽ ചാടിക്കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്റ്ററേറ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചു. സമരം അക്രമത്തിലേക്ക് നീങ്ങിയപ്പോൾ പൊലീസ് ലാത്തി വീശിയൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഓടിച്ചു

സമാന സംഭവം തന്നെയാണ് കോഴിക്കോട് കളക്ടറേറ്റിന് മുന്നിലും നടന്നത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി.സിദിഖിൻ്റെ ഉദ്ഘാsന പ്രസംഗത്തിന് ശേഷം പ്രവർത്തകർ വീണ്ടും കളക്ടറേറ്റ് വളപ്പിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചു. തുടർന്ന് പൊലീസിന് ഗ്രനേഡും ജലപീരങ്കിയും പ്രയോഗികേണ്ടി വന്നു. പിന്നീട് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News