ഓപ്പോ കെ10 ഇന്ത്യയില്‍ അവതരിപ്പിച്ചു

ലൈറ്റ് ടാസ്‌ക്കുകള്‍ക്കായി ഫോണ്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഫോണ്‍ ആണ് ഓപ്പോ കെ10. ചൈനയില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച കെ9-ന്റെ പിന്‍ഗാമിയാണ് കെ10. എന്നിരുന്നാലും കെ9-ല്‍ നിന്ന് വ്യത്യസ്തമായി 5ജി കണക്റ്റിവിറ്റി ഇതിനും ഇല്ല.

ഏതാനും ആഴ്ചകളുടെ ടീസറുകള്‍ക്കു ശേഷമാണ് ഓപ്പോ കെ10 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ കെ10 വരുന്നത്. ഇത് രണ്ടും ലൈറ്റ് ടാസ്‌ക്കുകള്‍ക്കായി ഫോണ്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ആകര്‍ഷിക്കും.

6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,990 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,990 രൂപയുമാണ് വില. കറുപ്പ്, നീല നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News