ശബരി പാതയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റായി

ശബരി പാതയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റായി. 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് തയാറാക്കിയത്. 2017ല്‍ തയാറാക്കിയ എസ്റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു.

3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതുക്കിയ എസ്റ്റിമേറ്റ് ആണ് ശബരി റെയില്‍പ്പാതക്കായി കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷൻ തയ്യാറാക്കിയത്. അങ്കമാലി മുതല്‍ രാമപുരം വരെയുള്ള ഭാഗത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് നേരത്തെ സമര്‍പ്പിച്ചെങ്കിലും രാമപുരം എരുമേലി ഭാഗത്തിന്റെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയായിരുന്നില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ കെ-റെയില്‍ ലിഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കി. ഇതിനു ശേഷമാണ് ഇപ്പോള്‍ പാതയുടെ മൊത്തം എസ്റ്റിമേറ്റ് പുതുക്കിയത്. 2017ല്‍ തയാറാക്കിയ എസ്റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News