സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് എല്ലാ പിന്തുണയും സർക്കാർ നൽകും

സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് മന്ത്രിമാരായ കെ. എൻ. ബാലഗോപാലും ജെ ചിഞ്ചുറാണിയും. വാക്കനാട് സുരഭി ഓഡിറ്റോറിയത്തിൽ ജില്ലാ ക്ഷീര കർഷക സംഗമവും ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ഇരുവരും.

പാൽ ഉൽപാദനത്തിൽ കാതലായ മാറ്റങ്ങൾക്ക് ഇടവരുത്തുന്ന നയപരിപാടികൾ ആണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പാൽപൊടി ഫാക്ടറി പോലെയുള്ള സംരംഭങ്ങളിലൂടെ സംഭരണ സംവിധാനം കാലാനുസൃതമായി മാറ്റുകയുമാണ്. പുതുതലമുറയെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ വ്യത്യസ്ത പരിപാടികൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സാഹചര്യത്തിലേക്ക് ക്ഷീരമേഖല വളരുക ആണെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ഉൽപ്പാദനച്ചെലവ് പിടിച്ചുനിർത്താനുള്ള നടപടികൾ സ്വീകരിക്കുന്നു. മിതമായ നിരക്കിൽ കാലിത്തീറ്റ നൽകിയും തീറ്റപ്പുൽ കൃഷിക്ക് സബ്സിഡി ലഭ്യമാക്കിയും കർഷകരെ സഹായിക്കുകയാണ്. വെറ്ററിനറി ഡോക്ടർമാരുടെ സേവനം രാത്രിയും പകലും ഉറപ്പാക്കുന്ന രീതിയും അവലംബിച്ചു കഴിഞ്ഞു. ടെലി വെറ്ററിനറി യൂണിറ്റുകളുടെ സേവനം കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകർഷകരെ ചടങ്ങിൽ മന്ത്രിമാർ ആദരിച്ചു. പാൽ സംഭരണത്തിൽ മികവുപുലർത്തിയ സംഘങ്ങൾക്കും ആദരം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News