അര മണിക്കൂര്‍ കൊണ്ട് ഈസിയായി നെയ്യപ്പം റെഡിയാക്കാം

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ചൂട് നെയ്യപ്പം എങ്ങനെ തയാറാക്കാമെന്ന് നോക്കാം…

ആവശ്യമായ ചേരുവകള്‍

വറുത്ത അരിപ്പൊടി – 1 കപ്പ്
മൈദപ്പൊടി – അരക്കപ്പ്
റവ – 2 ടേബിള്‍സ്പൂണ്‍
ശര്‍ക്കര – 3 കഷ്ണം
വെള്ളം – 1 കപ്പ്
ഏലക്കാപ്പൊടി – അര ടീസ്പൂണ്‍
ചെറിയജീരകം – അര ടീസ്പൂണ്‍
എള്ള് – അര ടീസ്പൂണ്‍
കരിഞ്ചീരകം – അരടീസ്പൂണ്‍
ഉപ്പ് – കാല്‍ടീസ്പൂണ്‍
സോഡാപ്പൊടി – കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ – ഫ്രൈ ചെയ്യാന്‍

തയാറാക്കുന്ന വിധം

അരിപ്പൊടി, മൈദ, റവ എന്നിവ യോജിപ്പിക്കുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയത് ചൂടോടെ ചേര്‍ത്ത് യോജിപ്പിക്കുക. ഏലക്കാപ്പൊടി, ജീരകം, എള്ള്, ഉപ്പ്, സോഡാപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. തിളച്ച എണ്ണയിലേക്ക് ഓരോ തവി മാവൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം. ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News