വളര്‍ത്തുനായയുടെ നിര്‍ത്താതെയുള്ള കുര ശല്ല്യം, പതിനേഴുകാരന്‍ നായയുടെ ഉടമയെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്നു

വളര്‍ത്തുനായയുടെ നിര്‍ത്താതെയുള്ള കുരയില്‍ അസ്വസ്ഥനായ പതിനേഴുകാരന്‍ നായയുടെ ഉടമയെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്നു.

ഡല്‍ഹിയിലെ നസഫ്ഗഢില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

എണ്‍പത്തിയഞ്ചുകാരനായ അശോക് കുമാറാണ് യുവാവിന്റെ ആക്രമണത്തില്‍ സ്വന്തം വീട്ടില്‍ വച്ചു കൊല്ലപ്പെട്ടത്. നായയുടെ കുരച്ചില്‍ കേട്ട് അസ്വസ്ഥനായെത്തിയ യുവാവ് ആദ്യം നായയെ ആക്രമിച്ചിരുന്നു. പിന്നാലെ യുവാവും അശോക് കുമാറും തമ്മില്‍ വാക്കേറ്റമുണ്ടായി. നായയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ അശോകിന് മര്‍ദനമേല്‍ക്കുകയായിരുന്നു. അശോകിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

അശോകിന്റെ ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് കൊലപാതക കുറ്റത്തിന് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവിലായിരിക്കുന്ന പതിനേഴുകാരനായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News