റിബണ്‍ പക്കാവട വീട്ടിലുണ്ടാക്കാം

കടയില്‍ കിട്ടുന്ന അതേ രുചിയില്‍ പക്കാവട എളുപ്പത്തില്‍ ഇനി വീട്ടിലും തയാറാക്കാം.

ആവശ്യമായ ചേരുവകള്‍

കടലമാവ് – രണ്ട് കപ്പ്
അരിപ്പൊടി – ഒരു കപ്പ്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
കായപ്പൊടി – അര ടീസ്പൂണ്‍
ചുവന്നുള്ളി – 6 അല്ലി
വെളുത്തുള്ളി – 6 അല്ലി
ബട്ടര്‍ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
കറിവേപ്പില – 5 തണ്ട്

തയാറാക്കുന്ന വിധം

ഒന്നു മുതല്‍ 9 വരെയുള്ള ചേരുവകള്‍ മിക്‌സിയില്‍ നന്നായി പൊടിച്ചെടുക്കുക.
ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക.
കുഴച്ച മാവ് അല്‍പം എണ്ണ മയം പുരട്ടിയ ശേഷം 15 മിനിറ്റ് മാറ്റിവയ്ക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക.
ഒരു സേവനാഴിയില്‍ പക്കാവടയുടെ ചില്ല് ഇട്ടതിനുശേഷം മാവ് നിറച്ച് തിളച്ച എണ്ണയിലേക്ക് പിഴിഞ്ഞ് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക.
തയാറാക്കിയ മാവ് മുഴുവന്‍ വറുത്ത് എടുത്തതിനുശേഷം കറിവേപ്പില വറുത്ത് എടുക്കുക.
ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here