വേഗത കൂടിയ യാത്ര സൗകര്യം വേണം, എന്നാല്‍ കെ റെയില്‍ പാടില്ല… പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

വേഗത കൂടിയ യാത്ര സൗകര്യം വേണം, എന്നാല്‍ കെ റെയില്‍ പാടില്ല എന്നാണ് പ്രതിപക്ഷത്തെ ചിലരുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ച ആരോഗ്യപരമെന്നും പറഞ്ഞ കാര്യങ്ങള്‍ കാര്യങ്ങള്‍ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാഹന സാന്ദ്രത വളരെ കൂടുതലാണ് കേരളത്തില്‍. സുസ്ഥിരമായ യാത്ര സംവിധാനം കേരളത്തെ സംബന്ധിച്ച് അനിവാര്യമാണെന്നും ദേശീയപാതകളുടെ വികസനത്തിന് 25 ശതമാനം ചെലവ് വഹിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ പാതക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പില്‍ 25% പങ്കാളിത്തം കേരള സര്‍ക്കാരിനുണ്ടെന്നും ദേശീയ പാത വികസനം നടക്കില്ലെന്നു പ്രചരണം ഉണ്ടായിരുന്നെന്നും എന്നാല്‍ ദേശിയ പാത വികസനം യാഥാര്‍ഥ്യമാകുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

പ്രധാനമന്ത്രിയെ കാണാന്‍ പോയപ്പോള്‍ റെയില്‍ മന്ത്രിയെയും കണ്ടുവെന്നും പദ്ധതിയോട് അനുഭാവപൂര്‍വ്വമായ നിലപാട് പ്രധാനമന്ത്രി പ്രകടിപ്പിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News