സംസ്ഥാനത്ത് കെ റെയിലിനെതിരെ ഇടത് പക്ഷ വിരുദ്ധരുടെ കൂട്ടായ്മയ്ക്ക് യോജിച്ച പാറ്റ്‌ഫോം രൂപപ്പെട്ടു

സംസ്ഥാനത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുന്ന സ്ഥിരം സംഘം തന്നെയാണ് ഇന്ന് തലസ്ഥാനത്തെ വിവിധ പരിപാടികളിലെ നായക സ്ഥാനവും വഹച്ചത്. ഇടതുപക്ഷ വിരുദ്ധര്‍ക്ക് ഒന്നിച്ച് കൂടാനുളള യോജിച്ച പാറ്റ്‌ഫോം ആയി മാറുകയാണ് കെ റെയിലിനെതിരായ സമരം എന്ന് അനുദിനം വ്യക്തമാക്കുകയാണ് . എല്ലാ വികസന വിരുദ്ധ സമരങ്ങളുടെയും മുന്‍ നിരയിലുളള നായക സംഘം തന്നെയാണ് തലസ്ഥാനത്ത് ഇന്ന് നടന്ന സമരത്തിലും ഉണ്ടായിരുന്നത്.

മേധാപടക്കര്‍, സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി, കെ സി ജോസഫ്, എം എം ഹസന്‍ , ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം എന്നിവരും മുബൈ അഹമ്മദബാദ് ബുളളറ്റ് ട്രെയില്‍ വിരുദ്ധ സമര നായകന്‍ ശശികാന്ത് സോനാവാനെയും തലസ്ഥാനത്ത് നടന്ന സമരത്തില്‍ പങ്കാളികളായി. കാസര്‍ഗോഡ് നിന്നാരംഭിച്ച കെ റെയില്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ ജനകീയ സംഗമം മേധാപടക്കര്‍ ഉദ്്ഘാടനം ചെയ്തു.

തലസ്ഥാനത്ത് സ്ഥാപിച്ച കെ റെയിലിന്റെ കല്ലുകള്‍ പിഴുതുമാറ്റിയ ശേഷം ആയിരുന്നു ബിജെപിയുടെ പ്രകടനം നടന്നത്. മുരുക്കംപുഴയില്‍ നിന്ന് ആരംഭിച്ച സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടരി സുധീര്‍ പ്രതിഷേധം ഉദ്്ഘാടനം ചെയ്തു. അതിനിടയില്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ക്‌ളിഫ് ഹൗസ് കോമ്പൗണ്ടിനുളളില്‍ കടന്ന ആറ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ റെയിലിന്റെ കല്ല് സ്ഥാപിച്ചു. മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതിയായ ലിന്റസ്റ്റില്‍ ആണ് കല്ല് സ്ഥാപിച്ചത്. ഒടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News