ഖാദി ബോര്‍ഡിലെ അസി. മാനേജര്‍ നിയമനം താത്കാലികം: വൈസ് ചെയര്‍മാന്‍

ഖാദി ബോര്‍ഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യകളില്‍ വില്‍പന വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അസി. മാനേജര്‍മാരെ പി.എസ്.സി നിയമനം നടക്കുന്നതു വരെ താത്കാലികമായാണ് നിയമിക്കുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ അറിയിച്ചു. തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഖാദി വസ്ത്ര വില്‍പന ത്വരിതപ്പെടുത്തുന്നതിനും ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍ വിപുലപ്പെടുത്തി വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ തയ്യാറാക്കി ജനങ്ങളില്‍ എത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനം നടന്നു വരികയാണ്.

ഇതിന് നിലവിലെ ജീവക്കാര്‍ മാത്രം പോര. നിയമാനുസൃത വ്യവസ്ഥകള്‍ക്ക് വിധേയമായാണ് വിവിധ ജില്ലകളില്‍ നിന്ന് എം.ബി.എ യോഗ്യതയുള്ളവരെ നിയമിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ വസ്തുതകള്‍ അറിയാമെങ്കിലും ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും വൈസ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. ഇത്തരം പ്രതിഷേധങ്ങള്‍ ഖാദി തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണു വാരിയിടാന്‍ മാത്രമേ ഉപകരിക്കൂ.

സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വലിയ മാറ്റം ഖാദി മേഖലയ്ക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെ ജീവനക്കാര്‍ തുറന്ന മനസോടെയാണ് സ്വാഗതം ചെയ്തത്. ഖാദി തൊഴിലാളികള്‍ക്കും ഇത് വലിയ പ്രതീക്ഷ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News