നിങ്ങളുടെ സൗന്ദര്യം തിളങ്ങാന്‍, അനാര്‍-മുസംബി ജ്യൂസ്

വ്യത്യസ്തമായ ജ്യൂസ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഉറപ്പായും ഇഷ്ടപ്പെടുന്ന് ജ്യൂസ് ആയിരിക്കും അനാറും മുസംബിയും കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാനാവുന്ന ഈ ജ്യൂസ്. ശരീരത്തില്‍ രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഈ ജ്യൂസ് സഹായിക്കുന്നു.

ആവശ്യമായ ചേരുവകള്‍

മാതളനാരങ്ങ 2
മുസംബി 2
പഞ്ചസാര 2 വലിയ സ്പൂണ്‍
വെള്ളം 2 വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത മാതളനാരങ്ങയുടെ അല്ലികള്‍ അടര്‍ത്തിയെടുത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. മുസംബിയുടെ നീര് പിഴിഞ്ഞെടുക്കുകയോ ജ്യൂസറില്‍ അടിച്ചെടുക്കുകയോ ചെയ്യാം. വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി സിറപ്പ് തയ്യാറാക്കി ചൂടാറാന്‍ വെക്കണം.

അനാര്‍ ജ്യൂസും മുസംബി ജ്യൂസും യോജിപ്പിച്ച ശേഷം പാകത്തിന് സിറപ്പ് ചേര്‍ക്കുക. ജ്യൂസ് ഗ്ലാസിലേക്ക് പകര്‍ത്തി ഐസ്‌ക്യൂബ് ചേര്‍ത്തിളക്കി അലങ്കരിച്ച് വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News