സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിഷേധാത്മക നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ല: കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംവദിച്ച കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് നിഷേധാത്മക നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ല. കേന്ദ്രം കൂടി ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണ് സില്‍വര്‍ലൈന്‍.

പദ്ധതിയില്‍ നിന്ന് കേന്ദ്രവും റെയില്‍വേയും പിന്‍മാറിയിട്ടില്ല. ഈ വിഷയത്തില്‍ നിലവില്‍ ഉത്ക്കണ്ഠപ്പെടേണ്ട കാര്യമില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇത്തരം പദ്ധതി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത് കേന്ദ്രം തന്നെയാണ്.

സില്‍വര്‍ലൈന്‍ വിഷയത്തില്‍ ഗവര്‍ണര്‍ പദ്ധതിക്കെതിരായ നിലപാടെടുക്കില്ല. ഗവര്‍ണര്‍ തന്നെ നിയമാസഭാപ്രസംഗത്തില്‍ കെ റെയിലിന്റെ കാര്യം പറഞ്ഞതാണെന്നും ഇവിടെ ചെയ്യുന്ന സമരം ഡല്‍ഹിയില്‍ നടക്കില്ലെന്നും കോടിയേരി പറഞ്ഞു. ഇവിടെയും ചെയ്യുന്നത് അടി കിട്ടേണ്ട സമരമാണെന്നും തിരുവഞ്ചൂര്‍ പൊയ് വെടിവെയ്ക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂരിന് സജി ചെറിയാന്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News