സുരക്ഷിത യാത്രയാണ് കെ റെയിലിലൂടെ മുന്നോട്ട് വയ്ക്കുന്നത് ; മുഖ്യമന്ത്രി

കെ റെയിലിന് അനുമതി വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ചർച്ചയോട് അനുഭാവ പൂർണമായി പ്രധാനമന്ത്രി പ്രതികരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അടുത്ത 50 വർഷത്തേക്കുള്ള സംവിധാനമാണ് കെ റെയിൽ പദ്ധതിയെന്ന് പിണറായി വിജയൻ പറഞ്ഞു.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെറെയിലിന് അനുമതി വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

പദ്ധതി കൊണ്ടുള്ള നേട്ടങ്ങളും പദ്ധതിയെ പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി അവതരിപ്പിച്ചു.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിളിച്ചു വരുത്തി പ്രധാനമന്ത്രി വിഷയം ചർച്ച ചെയ്തു.

കെ റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്രയുമായി ചർച്ച നടത്തി.പ്രധാന മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ചയായെന്നും അനുഭാവപൂർണമായ ചർച്ചയാണ് നടന്നതെന്നും
മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കെ റെയിൽ യഥാർത്ഥ്യമാകുകയാണെങ്കിൽ കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയും.സുരക്ഷിതമായ യാത്രയാണ് കെ റെയിലിലൂടെ മുന്നോട്ട് വെക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.സിൽവർ ലൈൻ പദ്ധതിക്ക് കണക്കാക്കുന്ന ആകെ ചിലവ് 63941 കോടിരൂപയാണ്.

പദ്ധതി നടപ്പിലാക്കാൻ 9,394 കെട്ടിടങ്ങൾ ഏറ്റെടുക്കേണ്ടി വരും.അതിന്റെ ഉടമസ്ഥർക്ക് മികച്ച നഷ്ടപരിഹാരവും പുനരധിവാസവും ദ്രുതഗതിയിൽ നടപ്പിലാക്കും.വരുമാനത്തിന്റെ 95% ടിക്കറ്റുകളിൽ നിന്നാണ് പ്രതീക്ഷിക്കുന്നതെന്നും 50,000 തൊഴിലവസരങ്ങൾ കെ റെയിലിലൂടെ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ കൂടി സിൽവർലൈൻ കടന്നു പോകുന്നില്ല. ഹൈഡ്രോളജിക്കൽ സർവ്വേകളുടെ അടിസ്ഥാനത്തിൽ ജലാശയങ്ങളുടെ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഓവുചാലുകളും പാസേജുകളും ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News