റെക്കോര്‍ഡിട്ട് ‘ദി കാശ്മീര്‍ ഫയല്‍സ്’; ചിത്രം 200 കോടി ക്ലബ്ബില്‍

കളക്ഷനില്‍ വമ്പന്‍ റെക്കോര്‍ഡിട്ട് ‘ദി കാശ്മീര്‍ ഫയല്‍സ്’. ചിത്രം 200 കോടി ക്ലബ്ബിലെത്തി. ചിത്രം റിലീസ് ചെയ്തത് മാര്‍ച്ച് 11നായിരുന്നു.

വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയത്. മാര്‍ച്ച് 18ന് 100 കോടി പിന്നിട്ടിരുന്നു. കൊവിഡിന് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രത്തില്‍ അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നോട്ടുപോവുകയാണ്. കേരളത്തില്‍ കേവലം രണ്ടു സ്‌ക്രീനുകളില്‍ തുടങ്ങി, നിലവില്‍ 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News