മുല്ലപ്പെരിയാർ മേല്‍നോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി ഉത്തരവിറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മേല്‍നോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി.സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി പുന:സംഘടിപ്പിക്കും.

മേൽനോട്ട സമിതിക്ക് അധികാരം നൽകുന്നത് സംബന്ധിച്ച് ശുപാർശ തയ്യാറാക്കാൻ ഇരു സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിർദേശിച്ചു.ഇതിനായി ഇരുസംസ്ഥാനങ്ങളും സംയുക്ത യോഗം ചേരണമെന്നും യോഗത്തിന്‍റെ മിനുട്ട്സ് ചൊവ്വാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനവും മേൽനോട്ട സമിതി ചർച്ച ചെയ്യട്ടെ എന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് ഉയർത്തുന്നത് നിലവിൽ പരിഗണനയിൽ ഇല്ല.

അണക്കെട്ട് സുരക്ഷിതമാണോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ധർ ആണെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News