ചില ദുഷ്ട മനസ്സുകളാണ് കെ-റെയില്‍ പദ്ധതിക്ക് പിന്നില്‍ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നത്: മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ കമ്മീഷന്‍ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ദുഷ്ട മനസ്സുകളാണ് കെ-റെയില്‍ പദ്ധതിക്ക് പിന്നില്‍ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നത്. അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു

കെ-റെയില്‍ പദ്ധതി ഒരാളുടെയും കിടപ്പാടം ഇല്ലാതാക്കില്ല. പദ്ധതിയുടെ പേരില്‍ ഒരാളെയും ദ്രോഹിക്കില്ല. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ നാടിന്ഞറെ ആകെയുള്ള സമരമല്ല. വരും തലമുറക്കും നാടിന്റെ ഭാവലിക്കും വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്.

കല്ലുകള്‍ പിഴുതെറിഞ്ഞതുകൊണ്ട് കെ-റെയില്‍ പദ്ധതി ഇല്ലാതാകില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തന്നെയാണ് മുന്നോട്ടുപോകുന്നത്. കെ- റെയിലിനെതിരെ പാര്‍ലമെന്റ് പരിസരത്ത് നടന്ന യുഡിഎഫ് സമരത്തെയും കയ്യാങ്കളിയെയും കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

കെ-റെയില്‍ പദ്ധതിക്കെതിരെ വിചിത്രമായ സഖ്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി തുറന്നടിച്ചു. സമരങ്ങള്‍ക്ക് വൈകാരിക മുഖം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. ചില മാധ്യമങ്ങള്‍ അര്‍ദ്ധ സത്യങ്ങളാണ് പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

രാഷ്ട്രീയമായ ഭയം കൊണ്ട് പ്രതിപക്ഷം ഒരു സംസ്ഥാനത്തിന്‍റെ വികസനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നു. ഒരു വികസനവും ഈ സര്‍ക്കാര്‍ നടപ്പാക്കരുത് അതാണ് ആവശ്യം. ഗെയില്‍ പദ്ധതിയും, കൂടങ്കുളം ലൈനുമൊക്കെ നടപ്പാക്കാനായെങ്കില്‍ കെ-റെയില്‍ പദ്ധതിയും തീരുമാനിച്ചതുപോലെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News