തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണമെന്ന് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങൾക്ക് അതേ കനത്തിൽ തന്നെയായിരുന്നു എൽ ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മന്ത്രി സജി ചെറിയാൻ മറുപടി നൽകിയത്. ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് ബിജെപിയും കോൺഗ്രസും ഉയർത്തുന്ന രാഷ്ട്രിയ ആരോപണങ്ങൾ അക്കമിട്ടു നിരത്തുകയും ചെയ്തു.
കഴിഞ്ഞ UDF സർക്കാർ സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്തതാണ്.ഇപ്പോൾ മലക്കം മറിഞ്ഞ ഇ.ശ്രീധരൻ പോലും അന്ന് പദ്ധതിയെ അനുകൂലിച്ചയാളാണ്.
സാമൂഹിക ആഘാത പOനത്തിന് വേണ്ടിയാണ് കല്ലിടുന്നത്.അലൈൻമെൻ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പദ്ധതി തൻ്റെ വീടിന് മുകളിലൂടെ വരണമെന്ന ആഗ്രഹമാണുള്ളതെന്ന് മന്ത്രി ഒരിക്കൽ കൂടി ആവർത്തിക്കുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.