ബൈക്ക് മോഷണക്കേസിൽ അഞ്ചു പേർ  പിടിയിൽ

ബൈക്ക് മോഷണക്കേസിൽ മലപ്പുറത്ത് അഞ്ചു പേർ  പിടിയിൽ.  എക്സൈസ്  ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച  കേസിൽ  നിലമ്പൂർ പൊലീസാണ്  പ്രതികളെ  പിടികൂടിയത് .നിലമ്പൂർ  വെളിയംതോട് എക്സൈസ് റേഞ്ച് ഓഫീസിനു സമീപം നിർത്തിയിട്ട എക്സൈസ് ഉദ്യോഗസ്ഥൻറെ രണ്ടര ലക്ഷം രൂപ വിലവരുന്ന  ബൈക്ക് മോഷ്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.

മുതുവല്ലൂർ  സ്വദേശിയായ വെളുത്താലിൽ മുഹമ്മദ് നിസാം,  മേത്തലയിൽ കുന്നത്ത് മുസമ്മിൽ ,  വിളയിൽ മുണ്ടമ്പറമ്പ് സ്വദേശി കാനത്തും കുണ്ടിൽ മുഹമ്മദ് ഇർഫാൻ,  തവനൂർ മുണ്ടിലാക്കൽ സ്വദേശി മേത്തലയിൽ കുന്നത്ത് അമീൻ മുബാറക് , മുതുവല്ലൂർ നീറാട് സ്വദേശി കൈ തോട്ടത്തിൽ  മുഹമ്മദ് നസീഫ് എന്നിവരെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെനേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്.

മോഷ്ടിക്കുന്ന വാഹനങ്ങളിൽ വ്യാജ രജിസ്ട്രേഷൻ നമ്പർ പതിച്ച് വിൽപ്പന നടത്തുകയാണ് പതിവ്.   മോഷണത്തിനായി ബൈക്കിൽ കറങ്ങി നടക്കുകയായിരുന്ന പ്രതികൾ എക്സൈസ് റേഞ്ച് ഓഫീസിനു സമീപം നിർത്തിയിട്ട ബൈക്ക് കളവു ചെയ്തു കൊണ്ടു പോവുകയായിരുന്നു.

പ്രതികൾക്കെതിരെ ബൈക്ക് മോഷണത്തിന് അരീക്കോട്, വാഴക്കാട് പോലീസ് സ്റ്റേഷനിലുകളിലും ബാർ ഹോട്ടലിൽ അക്രമം നടത്തിയതിന് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. പ്രതികൾ കൂടുതൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വരികയാണ്.

നിലമ്പൂർ എസ് ഐ നവീൻ ഷാജ്, എ എസ് ഐ മാരായ കെ അനിൽകുമാർ, അൻവർ സാദത്ത്, സിപിഓമാരായ കെടി ആശിഫ് അലി, ടി നിബിൻദാസ്  എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News