യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചുവെന്ന് സെലൻസ്കി

യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് വ്ളാദിമർ സെലൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടെന്നും സെലന്‍ല്കി പറഞ്ഞു.

ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ തീപിടിക്കുകയും ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്യുന്ന പൊടിപടലങ്ങൾ ഉത്പാദിക്കുന്നവയാണ് ഫോസ്ഫറസ് ബോംബുകൾ. നാറ്റോ സഖ്യത്തിനുള്ള വീഡിയോ സന്ദേശത്തിലാണ് സെലന്‍സ്കി ഇക്കാര്യം പറഞ്ഞത്.

റഷ്യ യുക്രൈനില്‍ സൈനികനീക്കം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഈ ഘട്ടത്തില്‍ നാറ്റോ യുക്രൈന് സൈനിക സഹായം നൽകണമെന്നാണ് സെലന്‍സ്കിയുടെ അഭ്യര്‍ഥന.

റഷ്യ മുഴുവൻ ആയുധശേഖരവും നിയന്ത്രണങ്ങളില്ലാതെ യുക്രൈനെതിരെ ഉപയോഗിക്കുകയാണ്. യുക്രൈനെ രക്ഷിക്കാൻ സൈനിക സഹായം കൂടിയേ തീരുവെന്ന് സെലന്‍സ്കി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here