ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

രാജ്യത്ത് ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം. ഇന്ധനവില വീണ്ടുംകൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 3 ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ടര രൂപയ്ക്ക് മുകളിലാണ് ഉയര്‍ത്തിയത്.

ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 88 പൈസയും ഡീസലിന് 94 രൂപയുമായി ഉയര്‍ന്നു. ഒരിടവേളയ്ക്കുശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോൾ–ഡീസൽ വില കേന്ദ്രം കൂട്ടിക്കൊണ്ടിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here