മണ്ണുമാന്തി കപ്പൽ നിയന്ത്രണം വിട്ട് കടലിൽ ഒഴുകി

കൊച്ചി അഴിമുഖത്ത് മണ്ണുമാന്തി കപ്പൽ നിയന്ത്രണം വിട്ട് കടലിൽ ഒഴുകി. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഒഴുകിയ മണ്ണുമാന്തി കപ്പല്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെ മണ്ണില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. മറ്റു കപ്പലുകൾ തീരത്തേക്ക് വരാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.

ഡ്രഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മണ്ണുമാന്തിക്കപ്പലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അപകടത്തിൽപ്പെട്ടത്. കൊച്ചി തുറമുഖത്ത് നിന്ന് കടലിൽ ആഴം കൂട്ടുന്നതിനായി പോകുന്ന മണ്ണുമാന്തി കപ്പല്‍ നിയന്ത്രണം വിട്ട് ഒഴുകുകയായിരുന്നു.

തുറമുഖത്ത് നിന്ന് ചെളി കോരി, കടലിൽ കളയുന്നതിനായി പോകുമ്പോള്‍, എന്‍ജിന്‍ തകരാറിലാകുകയും പുറംകടലിലേക്ക് ഒഴുകുകയുമായിരുന്നു. നിയന്ത്രണം വിട്ട കപ്പൽ, ഫോർട്ട് കൊച്ചി കടപ്പുറത്തെ മണ്ണിൽ ഇടിച്ചു കയറി.

ഇവിടെ ഉണ്ടായിരുന്ന ചീനവലയും തകർത്തു. തുടര്‍ന്ന് തുറമുഖ ട്രസ്റ്റിന്‍റെ ടഗ് എത്തിച്ച് കെട്ടിവലിച്ച്, രാത്രിയോടെ കൊച്ചി തുറമുഖത്തെ ബർത്തിലേക്ക് മാറ്റി. ഈ സമയം മറ്റു കപ്പലുകൾ തീരത്തേക്ക് വരാതിരുന്നത് വൻ ദുരന്തം ഒഴിവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

1948 ലെ കലു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here