പൊളിഞ്ഞുവീഴുന്ന പ്രതിപക്ഷ നുണപ്രചരണങ്ങള്‍

കേരളത്തിന്റെ അടിസ്ഥാനത്തില്‍ വികസനത്തില്‍ നാഴികകല്ലാകുന്ന കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷം നടത്തുന്ന നുണപ്രചരണങ്ങള്‍ ഒരോന്നായി പൊളിയുകയാണ്.

അതിലൊന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന അതിവേഗ റെയില്‍ പദ്ധതി യുഡിഫ് തന്നെ ഉപേക്ഷിച്ചിരുന്നൂവെന്ന വാദം. പദ്ധതി നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കിലും അതിവേഗ റെയില്‍ പദ്ധതി യുഡിഫ് ഉപേക്ഷിച്ചില്ലെന്നാണ് വാസ്തവം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉമ്മന്‍ ചാണ്ടിയും പികെ കുഞ്ഞാലിക്കുട്ടിയും ദില്ലിയില്‍ എത്തി അന്നത്തെ പ്രധാനമന്ത്രിയില്‍ നിന്ന് തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി അനുമതി വാങ്ങി. തുടര്‍ന്ന് ടിപിആര്‍ തയ്യാറാക്കാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡിഎംആര്‍സിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.

ഫീസിബിലിറ്റി സ്റ്റഡിയില്‍ പദ്ധതി പ്രായോഗികമാണെന്ന റിപ്പോര്‍ട്ട് കിട്ടി. 1.25 ലക്ഷം കോടി മതിപ്പു ചെലവു വരുന്ന പദ്ധതിക്കായി ജൈക്ക , ഫ്രഞ്ച് സര്‍ക്കാര്‍ എന്നിവരുമായി പ്രാരംഭ ചര്‍ച്ചയും നടത്തുകയും ചെയ്തു.സര്‍വ്വേ പൂര്‍ത്തിയാക്കി അതിരുകല്ലുകളിട്ടു. എന്നാല്‍ ഇതിനിടയില്‍ ജമാ അത്തെ ഇസ്‌ളാമി അടക്കമുള്ള ചില സാമുദായിക സംഘടനങ്ങള്‍ എതിര്‍പ്പുമായി രംഗത്തുവന്നു. ഇതിനെതിരെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രചരണ പരിപാടി സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനായി ലഘുലേഖകള്‍ അടക്കം പ്രിന്റുചെയ്തൂവെന്നാണ് രേഖകള്‍. മാത്രമല്ല ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പരസ്യത്തില്‍ പദ്ധതിയെക്കുറിച്ച് വ്യക്തമായി പറയുന്നുമുണ്ട്.

പദ്ധതി നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഇടതുമുന്നണി പദ്ധതിക്ക് പിന്തുണയും നല്‍കി.

പക്ഷെ ഇച്ഛാശക്തിയില്ലാത്ത അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പദ്ധതി നടപ്പിലാക്കാന്‍ ആയില്ലെന്നതാണ് വാസ്തം. അന്നുനടക്കാത്ത പദ്ധതി പിണറായി സര്‍ക്കാരിന്റെ കാലത്തും നടക്കരുതെന്ന സങ്കുചിത രാഷ്ട്രീയം മാത്രമാണ് പ്രതിപക്ഷ സമരത്തിന് പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here