മദ്യപിച്ച് വഴക്കുണ്ടാക്കി; മകനെ പിതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു; തലയോട് തകർന്നു

തൃശൂർ ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. ഇയാളുടെ തലക്കും കൈക്കും ഗുരുതരമായി പരുക്കേറ്റു.

ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം വാഴക്കാളിയായ ബാലകൃഷ്ണനെ നിരവധി തവണ പൊലീസ് താക്കീത് ചെയ്തിരുന്നു.

ബുധനാഴ്ച്ച രാത്രിയും മദ്യപിച്ചെത്തിയ ബാലകൃഷ്ണൻ വീട്ടുകാരുമായി വഴക്കിട്ടു. സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News