അടുത്ത തെരഞ്ഞെടുപ്പിൽ കെട്ടിവച്ച തുക പോലും തിരിച്ചു കിട്ടില്ല; പ്രതിപക്ഷത്തിനെതിരെ എകെ ബാലൻ

സിൽവർലൈനെതിരായ കോൺഗ്രസ് പ്രതിഷേധത്തിൽ രൂക്ഷവിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലൻ. സിൽവർ ലൈനിനെ എതിർക്കുന്ന പ്രതിപക്ഷത്തിന് അടുത്ത തെരഞ്ഞെടുപ്പിൽ കെട്ടിവച്ച തുക പോലും തിരിച്ചു കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷവും എംപി മാരും ഇന്ത്യക്ക് അപമാനം ആണെന്ന് പാർലിമെന്റ് ന് പുറത്തെ പ്രതിഷേധത്തിലൂടെ തെളിയിച്ചുവെന്നും എകെ ബാലൻ വിമർശിച്ചു.

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർക്ക് കീഴാറ്റൂരിലെ വയൽകിളികളുടെ അവസ്ഥയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുടെ വികസനത്തിനായി നിലകൊള്ളേണ്ടവർ വികസനത്തിന്‌ എതിരായി നിൽക്കുന്നത് ആലോചിക്കാൻ കഴിയാത്തതതാണെന്നും ചരിത്രത്തിൽ ഇത്രയും ലജ്ജകാരമായ സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News