‘വിഢിത്തം പറയുന്നവരോട് എങ്ങനെ തർക്കിക്കാനാണ്? ഡോ. പ്രേംകുമാർ

കെ റെയിലുമായി ബന്ധപ്പെട്ട ചർച്ചയിൽ ബിജെപിയ്ക്കും കോൺഗ്രസിനും കിടുക്കാച്ചി മറുപടിയുമായി ഡോ പ്രേംകുമാർ. സംസ്ഥാനത്തെ ബിജെപിക്കും കോൺഗ്രസിനും ഈ വിഷയത്തിൽ വ്യക്തത വരാത്തതിന് തനിക്ക് ഒന്നും ചെയ്യാൻ കഴയില്ലായെന്ന് ഡോ പ്രേംകുമാർ കൈരളി ന്യൂസ് ‘ന്യൂസ് ആൻഡ് വ്യൂസ്’ ചർച്ചയിൽ പറഞ്ഞു.

ഇൻ പ്രിൻസിപ്പിൾസ് അപ്രൂവൽ പോലുമില്ലാതെ ഒരു പ്രോജെക്ടിനായി ഡിപിആർ ഉണ്ടാകേണ്ട ആവശ്യമോ ഡിപിആർ സബ്മിറ്റ് ചെയ്യേണ്ട ആവശ്യമോ എൻക്വയറി ഇടേണ്ട ആവശ്യമോ ഇല്ല.ഒരുതരത്തിലുള്ള അപ്രൂവലും ഇല്ലാത്ത ഒരു പദ്ധതിയുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ പോയാലും അരമണിക്കൂർ ഇരിക്കേണ്ട കാര്യം പോലും ഇല്ലായെന്നും അദ്ദേഹം സൂചിപ്പിച്ചു.

നേരത്തെ ഇവരുടെ വാദം സാമൂഹികാഘാത പഠനം ഒന്നും തന്നെ നടത്തിയിട്ടില്ല , പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല, കടം വാങ്ങിയാൽ കടക്കെണിയിലായി പോകും എന്നായിരുന്നു എന്നാൽ ജനങ്ങളുടെ മുന്നിൽ ഇത്തരത്തിലുള്ള വ്യക്തമല്ലാത്ത ന്യായികരണങ്ങൾ നിരത്തുമ്പോൾ സൂക്ഷിക്കണമെന്നും പ്രേംകുമാർ സൂചിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here