ശ്രീനന്ദന്റെ ജീവിതം തിരിച്ച് പിടിക്കാൻ കൈക്കോർത്ത് തലസ്ഥാനനഗരി; പരിശോധന ക്യാമ്പ് തുടങ്ങി

ശ്രീനന്ദന്റെ ജീവിതം തിരിച്ച് പിടിക്കാൻ കൈക്കോർത്ത് തലസ്ഥാന നഗരി. അപൂർവ രക്ത അര്‍ബുദം ബാധിച്ച ഏഴു വയസ്സുകാരന് രക്ത മൂല കോശങ്ങള്‍ കണ്ടെത്താൻ ശ്രമം. തിരുവനന്തപുരം എ കെ ജി സെന്‍ററിന് സമീപമുള്ള ഹസന്‍മരയ്ക്കാര്‍ ഹാളില്‍ പ്രത്യേക പരിശോധന ക്യാമ്പ് തുടങ്ങി.ക്യാമ്പിൽ സാമ്പിളുകൾ കൊടുക്കാൻ നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.

അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രഞ്ജിത്ത്-ആശ ദമ്പതിമാരുടെ മകൻ ശ്രീനന്ദനാണ് അപൂർവ്വങ്ങളിൽ അപൂർവ്വ രോഗവുമായി ആശുപത്രിയിൽ കഴിയുന്നത്.

ശരീരം രക്തം ഉൽപ്പാദിപ്പിക്കാത്തത് കൊണ്ട് രക്തം മാറ്റിവച്ചാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.രക്തമൂലകോശം മാറ്റിവയ്‌ക്കുക എന്നതാണ് ഏക വഴി.അതിനായി രക്തകോശവുമായി സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്.എന്നാൽ ഇത് ലക്ഷത്തിൽ ഒന്നു മാത്രമേ ഉണ്ടാവൂ.ഇതിനായി ഒരു ദാതാവിനെ തേടുകയാണ് ക്യാമ്പിലൂടെ കുടുംബത്തിന്റെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News