‘കെ റെയിൽ പ്രതിഷേധം സമരാഭാസം’; എ വിജയരാഘവൻ

പ്രതിപക്ഷത്തിന്റെ ‘സമര ആഭാസമാണ്’ കേരളത്തിൽ നടക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ദില്ലിയിൽ പറഞ്ഞു. സമരത്തിന് ബഹുജന പിന്തുണയില്ലെന്നും വികസന പദ്ധതിക്ക് തുരങ്കം വെക്കുന്ന നടപടിയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും എ വിജയരാഘവൻ വിമർശിച്ചു.

ഇടതുപക്ഷ ഭരണത്തിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടത്തരുതെന്ന് വാശിയാണ് കാണുന്നത്,ബിജെപിക്കാരെ യുഡിഎഫ് കാര്യം ചേർന്ന് നടത്തുന്ന സമര ആഭാസമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇന്നുവരെ ഇന്ത്യയിലെവിടെയും കൊടുക്കാത്ത നഷ്ടപരിഹാരവും പുനരധിവാസപാക്കേജുമാണ് കെ റെയിലിനായി ഭൂമി ഏറ്റെടുക്കുന്നവർക്കായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കെ റെയിൽ സംസ്ഥാനത്തുണ്ടാക്കുന്ന വികസനത്തിൽ അസ്വസ്ഥരാണ് ഒരു കൂട്ടർ എന്നതിന്റെ തെളിവായിരുന്നു ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന കെ റെയിൽ വിരുദ്ധ സമരം.വടക്കൻ ജില്ലകളിൽ നിന്നടക്കം സ്ത്രികളെയും,കുട്ടികളെയും പങ്കെടുപ്പിച്ചായിരുന്നു സംഘാടനം. നേതൃത്വത്തിന് പിന്നിൽ പഴയ അതെ മുഖങ്ങൾ സിആര്‍ നീലകണ്ഠന്‍ മുതൽ ഷാജർ ഖാൻ വരെയും പിന്നെ , മേധാ പദ്‌കരും. കേരളത്തിൽ വികസനം തടയുക എന്ന രാഷ്ട്രീയ അജണ്ട തന്നെയാണ് കെ റെയിൽ സമരത്തിന്ന് പിന്നിലുമെന്ന് വ്യക്തം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News