‘വികസന വിരുദ്ധർ അന്നും ഇന്നും ഒന്നുതന്നെ’; ലക്ഷ്യം ആളെക്കൂട്ടി സർക്കാർ വിരുദ്ധത സൃഷ്ടിക്കൽ

ഗെയിൽ,കൂടംകുളം പദ്ധതികൾക്കെതിരെ കേരളത്തിൽ രൂപം കൊണ്ട ഇടതുപക്ഷ വിരുദ്ധ സഖ്യം തന്നെയാണ് കെ റെയിൽ വിരുദ്ധ സമരത്തിന്റെ മുന്നണിയിൽ ഉള്ളത്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിനെത്തിയ പലർക്കും വീടുകളോ,സ്ഥലമോ നഷ്ട്ടമാകാത്തവരും ,ആളെ കൂട്ടി സർക്കാർ വിരുദ്ധത സൃഷ്ട്ടിക്കുക എന്ന ലക്ഷ്യമാണ് സമര നേതൃത്വതിനുള്ളതെന്ന് വ്യക്തം.

കെ റെയിൽ സംസ്ഥാനത്തുണ്ടാക്കുന്ന വികസനത്തിൽ അസ്വസ്ഥരാണ് ഒരു കൂട്ടർ എന്നതിന്റെ തെളിവായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന കെ റെയിൽ വിരുദ്ധ സമരം.വടക്കൻ ജില്ലകളിൽ നിന്നടക്കം സ്ത്രികളെയും,കുട്ടികളെയും പങ്കെടുപ്പിച്ചായിരുന്നു സംഘാടനം. നേതൃത്വത്തിന് പിന്നിൽ പഴയ അതെ മുഖങ്ങൾ സിആര്‍ നീലകണ്ഠന്‍ മുതൽ ഷാജർ ഖാൻ വരെയും പിന്നെ , മേധാ പദ്‌കരും. കേരളത്തിൽ വികസനം തടയുക എന്ന രാഷ്ട്രീയ അജണ്ട തന്നെയാണ് കെ റെയിൽ സമരത്തിന്ന് പിന്നിലുമെന്ന് വ്യക്തം. സമരത്തിനെത്തിയ പലർക്കും തങ്ങളുടെ വീടോ വസ്തുവോ കെ റെയിൽ പദ്ധതിക്കായി പോകുന്നില്ല എന്ന് അവർതന്നെ പറയുകയും ചെയ്യുന്നുണ്ട്.

സമരത്തിന് പിന്നിലെ സങ്കുചിത രാഷ്ട്രീയ താത്പര്യം ജനങ്ങളും തിരിച്ചറിയാൻ തുടങ്ങിയെന്നതിന്റെ പരസ്യ പ്രതികരണവും സമര കേന്ദ്രത്തിൽ ഉണ്ടായി .

നാട്ടില്‍ ഒരു വികസനവും നടക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കുന്നതിന് പിന്നില്‍ കക്ഷിരാഷ്ട്രീയ താത്പര്യമല്ലാതെ മറ്റൊന്നുമല്ല. എന്ന് തെളിയിക്കുന്നതായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിലെ സമരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News