കോഴിക്കോട് മുൻ ഡിസിസി പ്രസിഡൻ്റ് യു രാജീവൻ അന്തരിച്ചു

കോഴിക്കോട് മുൻ ഡി സി സി പ്രസിഡൻ്റ് യു രാജീവൻ അന്തരിച്ചു. 67 വയസ്സായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ,  കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം
ഡി സി സി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ജി ആർ അനിൽ എന്നിവർ   അന്തിമോപചാരമർപ്പിച്ചു. ടി സിദ്ദിഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ, സി പി ഐ എം നേതാക്കളായ ടി പി രാമകൃഷ്ണൻ, പി മോഹൻ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.

കൊയിലാണ്ടി നഗരസഭാ ഹാളിലും പൊതുദർശനം നടന്നു. സംസ്കാരം  ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് കൊയിലാണ്ടിയിലെ വീട്ടുവളപ്പിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News