ബിജെപിയുടെ കെ റെയിൽ വിരുദ്ധ സെമിനാർ വേദിയിൽ കോൺഗ്രസ് നേതാവ്

ബിജെപിയുടെ കെ റെയിൽ വിരുദ്ധ സെമിനാർ വേദിയിൽ കോൺഗ്രസ് നേതാവ്. കൊല്ലത്ത് കെ.സുരേന്ദ്രൻ പങ്കെടുത്ത സെമിനാറിലാണ് കെപിസിസി മുൻ സെക്രട്ടറി സൈമൺഅലക്സ് പങ്കെടുത്തത്. അതേസമയം ബിജെപി കൃഷ്ണദാസ് പക്ഷം സെമിനാർ ബഹിഷ്കരിച്ചു.

സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഭീഷണി തിട്ടൂരം വന്ന് ദിവസങ്ങൾക്കകം കെ റെയിൽ വിരുദ്ധ ബിജെപി സെമിനാറിൽ കെപിസിസി മുൻ ഭാരവാഹി സൈമൺഅലക്സ് പങ്കെടുത്തതാണ് പുതിയ രാഷ്ട്രീയ വിവാദം.

മതേതര പാർട്ടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് വർഗ്ഗീയ പാർട്ടിയായ ബിജെപിയുടെ സെമിനാറിൽ പങ്കെടുത്തതോടെ കെ സുധാകരൻ കെ സുരേന്ദ്രൻ അന്തർധാരയാണ് പുറത്തായത്.കെ റെയിൽ സമരത്തിൽ കോൺഗ്രസുമായി സഹകരിക്കുമെന്ന് കെ.സുരേന്ദ്രൻ പ്രഖാപിക്കുകയും ചെയ്തിരുന്നു.

ബിജെപി വേദിയിൽ കോൺഗ്രസ് എത്തിയെങ്കിൽ അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അതെ സമയം കെ.സുരേന്ദ്രൻ പക്ഷം കൊല്ലത്ത് നടത്തിയ കെ റെയിൽ വിരുദ്ധ സെമിനാർ കൃഷ്ണദാസ് പക്ഷം ബഹീഷ്കരിച്ചത് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയായി.

അടൽബിഹാരി വാജ്പയി ഫൗണ്ടേഷൻ എന്ന പേരിൽ ബിജെപി കൃഷ്ണദാസ് വിഭാഗം വി.മുരളീധര സുരേന്ദ്രൻ പക്ഷത്തിനെതിരെ ഒളി യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ റെയിൽ വിരുദ്ധ സമരനാടകത്തിന്റെ ഭാഗമായ സെമിനാർ ബഹിഷ്കരിച്ചത്.
കൊല്ലത്തെ ബിജെപി പ്രമുഖ നേതാക്കൾ എല്ലാം വിട്ടു നിന്നത് സുരേന്ദ്രൻ ക്യാമ്പിനെ ചൊടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News