ഗുലാബ്‌ നബി മാലിക്ക്‌ സിപിഐ എം ജമ്മുകശ്‌മീർ സെക്രട്ടറി

ഗുലാബ്‌ നബി മാലിക്കിനെ വീണ്ടും സിപിഐ എം ജമ്മുകശ്‌മീർ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേന്ദ്രസർക്കാർ റദ്ദാക്കിയ ജമ്മുകശ്‌മീരിന്റെ ജനാധിപത്യ അവകാശങ്ങൾ തിരിച്ചുനൽകണമെന്ന്‌ സിപിഐ എം ജമ്മുകശ്‌മീർ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ശ്രീനഗറിൽ നടന്ന സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു. കശ്‌മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതും ആർട്ടിക്കിൾ 370 റദ്ദാക്കിയതും ഭരണഘടനാ വിരുദ്ധമാണെന്ന്‌ യെച്ചൂരി പറഞ്ഞു.

പാർട്ടി അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്‌. തൊഴിവസരങ്ങൾ സൃഷ്‌ടിച്ചുവെന്ന്‌ ബിജെപി അവകാശപ്പെടുന്നത്‌ വെറും പൊള്ളയാണെന്ന്‌ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയും കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News