സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ചു

മൂന്ന് ദിവസം നീളുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ദില്ലിയിൽ തുടക്കമായി. 23 ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള അവസാന കേന്ദ്രകമ്മിറ്റി യോഗമാണ് ഹർകിഷ്ൻ സിംഗ് സുർജിത് ഭവനിൽ ആരംഭിച്ചത്.

കേന്ദ്ര കമ്മിറ്റിയിൽ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്‌ ആണ് അജണ്ട എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യച്ചൂരി പറഞ്ഞു.

പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിന്റെ കരടിന് യോഗം അംഗീകാരം നൽകും. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം സംഘടനാ തലത്തിൽ, പാർട്ടിയും വർഗ ബഹുജന സംഘടനകളും ഇടപെട്ട സമരങ്ങൾ ഉൾപ്പെടെയുള്ളവ വിശദമായി അവലോകനം ചെയ്യുന്നതാണ് രേഖ.

കേരളത്തിൽ സംഘടനാ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതായാണ് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗം തയ്യാറാക്കിയ കരടിലെ വിലയിരുത്തൽ. കർഷക പ്രക്ഷോഭത്തിൽ അഖിലേന്ത്യ കിസാൻ സഭ വഹിച്ച പങ്കിനെയും റിപ്പോർട്ടിൽ അഭിനന്ദിക്കുന്നുണ്ട്.

ഇതിന് പുറമെ നിലവിലെ പൊതു രാഷ്ട്രീയ സാഹചര്യവും ചർച്ചയാകും. അഞ്ചു സംസ്ഥാനങ്ങളിലെതിരഞ്ഞെടുപ്പ്, ഇന്ധന വികവർധനവും, ഇതിനെ തുടർന്നുള്ള അവശ്യ സാധനങ്ങളുടെ വിലവർധനവ് എന്നിവയും യോഗത്തിൽ ചർച്ചയാകും. 27 നാണ് കേന്ദ്ര കമ്മിറ്റി അവസാനിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News