
ഇന്ധന വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് ലോക്സഭ തള്ളി. എല്ലാ ദിവസവും പെട്രോളിനും ഡീസലിനും വിുല കുട്ടുന്ന ഗുരുതര സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ലോക്സഭയിൽ കോൺഗ്രസ് അംഗം ഗൌരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി.
ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. അതേസമയം, സഭ തടസ്സപ്പെടുത്തുന്ന നടപടിയിലേക്ക് ഇന്ന് പ്രതിപക്ഷം നീങ്ങിയില്ല. തിങ്കളാഴ്ചയും ഇതേ വിഷയം സഭയില് ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here