കെ റെയിൽ വിരുദ്ധ സമരത്തെ ചെറുക്കാൻ ഡിവൈഎഫ്ഐ.സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കയറി കെ റെയിലിൻറെ ഗുണഫലങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് എസ് സതീഷ് പറഞ്ഞു.
ചോറ്റാനിക്കരയിൽ DYFI സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും കെ റെയിൽ വിരുദ്ധ സമരത്തിനെതിരെ ഡിവൈഎഫ്ഐ ജനസഭ സംഘടിപ്പിച്ചു.
കെ റെയിലിനെതിരായി കോൺഗ്രസ് ബിജെപി ജമാത്തെ ഇസ്ലാം കൂട്ടുകെട്ടിൽ നടക്കുന്ന സമരങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, ഇതിനെതിരെ ഡിവൈഎഫ്ഐ ചെറുത്തു നിൽപ്പ് സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് എസ് സതീഷ് പറഞ്ഞു.
കെ റെയിൽ നാടിന് ഗുണകരമല്ലെന്നാണ് കോൺഗ്രസും ബിജെപിയും പറയുന്നത്. എന്നാൽ പദ്ധതി നാടിൻറെ പുരോഗതിക്ക് അനിവാര്യമാണെന്നും ഇപ്പോൾ നടക്കുന്ന നുണ പ്രചരണങ്ങൾക്കു പിന്നിൽ രാഷ്ട്രീയ താത്പര്യം മാത്രമുണ്ടെന്നും സതീഷ് കൂട്ടിച്ചേർത്തു.
കെ റെയിൽ വിരുദ്ധ സമരത്തെ ചെറുക്കാൻ ഡിവൈഎഫ്ഐ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കയറി പദ്ധതിയുടെ ഗുണഫലങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും.
വികസന വിരുദ്ധ സമരത്തിൽ സ്ത്രീകളെയും കുട്ടികളെയും കവചമാക്കുന്നതായി ഡിവൈഎഫ്ഐ ആരോപിച്ചു. സമരം കൊഴുപ്പിക്കാൻ അവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുന്ന സമരരീതി ഒരിക്കലും അഗീകരിക്കാൻ കഴിയില്ലെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരത്തിനെതിരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ജനസഭ സംഘടിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.