ടെലികോം കമ്പനികളുടെ തീർപ്പാക്കാത്ത കുടിശികകൾ ഓഹരികളായി മാറ്റുമെന്ന് കേന്ദ്രം

ടെലികോം കമ്പനികളുടെ തീർപ്പാക്കാത്ത കുടിശികകൾ ഓഹരികളായി മാറ്റുമെന്ന് കേന്ദ്ര സർക്കാർ.ടെലികോം കമ്പനികളുടെ പലിശയിനം ഓഹരിയാക്കാമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.

നിലവിൽ ഇത്തരം ആവശ്യവുമായി വൊഡാഫോൺ ഐഡിയ ആണ് രംഗത്ത് വന്നിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.ടെലികോം കമ്പനികളുടെ ഓഹരി സർക്കാരിന് ഏത് സമയവും വിൽക്കാമെന്നും, കുടിശികകൾ ഇത്തരത്തിൽ തിരിച്ചു പിടിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി ദേവുസിംഗ് ചൗഹാൻ മറുപടി പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here