വില വര്‍ധനവിനൊപ്പം ഇരുട്ടടിയായി ഇന്ധന കമ്പനികളുടെ പൂഴ്‌ത്തിവെയ്‌പ്പും

ദിവസം തോറുമുള്ള ഇന്ധനവില വർധനവിനൊപ്പം ജനങ്ങൾക്ക്‌ ഇരുട്ടടിയായി ഇന്ധന കമ്പനികളുടെ പൂഴ്‌ത്തിവെയ്‌പ്പും. റിലയൻസ്‌, എസ്സാർ തുടങ്ങിയ കമ്പനികളുമായി ഡീലർഷിപ്പുള്ള പമ്പുകളിൽ രണ്ടു ദിവസമായി പെട്രോൾ കിട്ടാനില്ല.

വിലവർധനവ്‌ പ്രതീക്ഷിച്ചുള്ള പൂഴ്‌ത്തിവെയ്‌പ്പാണെന്നാണ്‌ ആരോപണം.സ്‌റ്റോക്ക്‌ എത്തുന്നില്ല എന്ന കാരണം പറഞ്ഞ്‌ ഡീലർമാർ ഒഴിവാകുമ്പോൾ സ്വകാര്യ ബസ്‌ സമരത്തിനിടെ ജനം ദുരിതത്തിലായി.

ഇടുക്കിയിൽ ഒരു ലിറ്റർ പെട്രോളിന്‌ 107രൂപ 31 പൈസയാണ്‌ ഇന്നത്തെ വില. സ്വകാര്യ ബസുകളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജില്ലയിൽ പണിമുടക്ക്‌ ജനങ്ങളെ കാര്യമായി ബാധിച്ചു. വരും ദിവസങ്ങളിലും ഇന്ധന വില വർധനവ്‌ തുടരുമെന്ന ഉറപ്പിൽ ഡീലർമാർ പൂഴ്‌ത്തിവെയ്‌പ്പ്‌ നടത്തുകയാണെന്നാണ്‌ ആരോപണം.

വിഷയം ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാകലക്ടർ ഉൾപ്പെടെയുള്ളവർക്ക്‌ ചില സംഘടനകൾ പരാതിയും നൽകിയിട്ടുണ്ട്‌. എപ്പോൾ സ്‌റ്റോക്ക്‌ വരുമെന്ന്‌ പോലും പമ്പ്‌ ഉടമകൾക്ക്‌ നിശ്ചയമില്ല.

ദിവസേനയുള്ള വിലവർധനവിന്‌ പിന്നാലെയാണ്‌ കൃത്രിമക്ഷാമം സൃഷ്ടിച്ച്‌ ജനങ്ങളെ ദ്രോഹിക്കാനുള്ള നീക്കം. കുറച്ച്‌ മണിക്കൂറുകൾ കാത്തിരുന്നാൽ ഇരട്ടിലാഭം കൊയ്യാമെന്ന ഉറപ്പ്‌ തന്നെയാണ്‌ ഇതിന്‌ പിന്നിലെന്നാണ്‌ ആരോപണമുയരുന്നത്‌.

വിഷയത്തിന്‌ പരിഹാരം കാണേണ്ട കേന്ദ്രസർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഇതുവരെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News