‘കേരളം വളരണം’, വീട് കയറി പ്രചാരണത്തിന് ഡി വൈ എഫ് ഐ

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് വീടുകള്‍ കയറിയിറങ്ങി പദ്ധതി നാടിനാവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുമെന്നും നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളില്‍ ജനങ്ങളിലെ ആശങ്കകള്‍ പരിഹരിക്കുമെന്നും ഡിവൈഎഫ്‌ഐ സെക്രട്ടറി വി കെ സനോജ്.

പദ്ധതിയുമായി ബന്ധപ്പെട്ട ശങ്കകള്‍ പരിഹരിക്കാന്‍ വീട് കയറി പ്രചാരണത്തിന് തുടക്കമിടാനാണ് ഡിവൈഎഫ്‌ഐ തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകംതന്നെ കണ്ണൂരില്‍ വീടുകള്‍ കയറി പദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തിട്ടുണ്ട്.

ചോറ്റാനിക്കരയിലും ഡിവൈഎഫ്‌ഐ ജനസഭാ സദസ്സ് സംഘടിപ്പിച്ച് ബോധവത്ക്കരണം നടത്തും. ‘കെ റെയില്‍ വരണം, കേരളം വളരണം’ എന്ന ടാഗ് ലൈനോടെയാകും പ്രചാരണം നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News