
സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിലുള്ള കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ്റെ വി- കെയർ പദ്ധതിയിലൂടെ വൃക്ക, കരൾ, മജ്ജ എന്നിവ മാറ്റി വെയ്ക്കുന്നതടക്കമുള്ള ഭീമമായ ചികിത്സാച്ചെലവ് വരുന്ന ചികിത്സകൾക്ക് 15 ലക്ഷം രൂപ വരെയുള്ള ധനസഹായം നൽകി വരുന്നുണ്ട്.
ഈ പദ്ധതിയെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും ധനസമാഹരണത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും സംഘടിപ്പിക്കുന്ന പരസ്യ പ്രചാരണ പ്രവർത്തനങ്ങൾക്ക് കേരള ബാങ്കിൻ്റെ സഹായം ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ മുഖ്യമന്ത്രി പിണറായി വിജയനെ ഏല്പിച്ചു.
ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ചടങ്ങില്‍ സന്നിഹിതയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here