ADVERTISEMENT
രക്തദാനം സുഗമമാക്കുന്നതിനായി പൊലീസ് മൊബൈൽ ആപ്പ് ആയ പോൽ-ആപ്പിൽ ലഭ്യമാക്കിയ പോൽ-ബ്ലഡ് എന്ന സംവിധാനത്തിൻറെ സ്റ്റേറ്റ് കൺട്രോൾ റൂം പ്രവർത്തനങ്ങൾ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിലെ ആശുപത്രിയിലാണ് സ്റ്റേറ്റ് കൺട്രോൾ റൂം സ്ഥാപിച്ചിരിക്കുന്നത്.
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്നാണ് സ്റ്റേറ്റ് കൺട്രോൾ റൂം പ്രവർത്തിക്കുക. രക്തം ആവശ്യമുള്ളവർക്കും രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പോൽ-ആപ്പിൽ രജിസ്റ്റർ ചെയ്യാം. ഇതനുസരിച്ച് രക്തം ശേഖരിക്കുന്നതിനും രക്തം ദാനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയാണ് സ്റ്റേറ്റ് കൺട്രോൾ റൂമിൻറെ ചുമതല.
പോൽ-ബ്ലഡ് സംവിധാനത്തിലൂടെ 5,928 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. 11,391 യൂണിറ്റ് രക്തം ആവശ്യപ്പെട്ടതിൽ 9,780 യൂണിറ്റും ഇതുവഴി ലഭ്യമാക്കാൻ കഴിഞ്ഞു.
എ.ഡി.ജി.പി കെ.പത്മകുമാർ കൺട്രോൾ റൂമിൻറെ പ്രവർത്തനങ്ങൾ വിവരിച്ചു. എ.ഡി.ജി.പിമാരായ യോഗേഷ് ഗുപ്ത, വിജയ് സാഖറെ, ഐ.ജി പി. പ്രകാശ്, എസ്.പിമാരായ ഡോ. ദിവ്യ വി. ഗോപിനാഥ്, ഡോ. നവനീത് ശർമ്മ, എസ്.എ.പി കമാണ്ടൻറ് ബി. അജിത് കുമാർ, എസ്.എ.പി ആശുപത്രിയിലെ ഡോ. ഹരികൃഷ്ണൻ, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടർ ഡോ. ആർ രമേശ്, അസിസ്റ്റൻറ് ഡയറക്ടർ സിനു കടകമ്പള്ളി എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.