രവി പിള്ളയുടെ 100 കോടിയുടെ ഹെലികോപ്റ്റർ ഗുരുവായൂരിൽ പൂജക്കെത്തിച്ചു

രവി പിള്ളയുടെ 100 കോടിരൂപയുടെ ഹെലികോപ്റ്റർ ഗുരുവായൂരിൽ വാഹന പൂജക്കെത്തിച്ചു.
ഔദ്യോഗിക യാത്രകൾക്ക് മുന്നേയാണ് ഹെലികോപ്റ്റർ പൂജക്കെത്തിച്ചത്. എച് 145 എയർബസ് ഹെലികോപ്റ്ററാണ് പൂജിക്കാനായി ഗുരുവായൂരിലേക്കെത്തിച്ചത്.

കാറും, ബൈക്കും, ട്രക്കും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഗുരുവായൂരിൽ വാഹന പൂജയ്ക്ക് കൊണ്ടുവരാറുള്ളത്.ഇന്നലെ പക്ഷെ അതെല്ലാം കടന്ന് ഹെലികോപ്റ്ററാണ് പൂജിക്കാൻ ഗുരുവായൂരിലെത്തിച്ചത്.പ്രമുഖ വ്യവസായി രവി പിള്ളയുടെ എച് 145 എയർബസ് ഹെലികോപ്റ്ററാണ് പൂജിക്കാനെത്തിച്ചത്. ഗുരുവായൂർ ശ്രീകൃഷ്ണ ഗ്രൗണ്ടിലായിരുന്നു പൂജ.

വൈകീട്ട് 3 മണിയോടെ ഗുരുവായൂരപ്പന്റെ ഭക്തരായ രവി പിള്ളയും, കുടുംബവും വാഹന പൂജക്കെത്തിച്ചു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി പഴയം സുമേഷ് നമ്പൂതിരി ശ്രീകൃഷ്ണ ഗ്രൗണ്ടിൽ വച്ച് പൂജ നടത്തി. ഇന്ന് രാവിലെ ക്ഷേത്ര ദർശനത്തിന് ശേഷമാണ് രവി പിള്ളയും കുടുംബവും ഹെലികോപ്റ്ററിൽ തിരികെ പോയത്. നൂറുകോടിയോളം മുടക്കി ഇന്ത്യയിൽ ആദ്യമായാണ് എച്ച് 145 ഡി 3 ഹെലികോപ്റ്റർ രവി പിള്ള വാങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here