യുക്രൈനിലെ സൈനിക ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തതായി റഷ്യ

യുക്രൈനിലെ ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രം കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ.

‘മാര്‍ച്ച് 24-ന് വൈകുന്നേരം, കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് കീവിനടുത്തുള്ള കലിനിവ്ക ഗ്രാമത്തിലെ ഇന്ധന ബേസ് ആക്രമിച്ചു,’ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സൈനികര്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്ന യുക്രൈനിലെ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രമാണിതെന്ന് മന്ത്രാലയം അവകാശപ്പെട്ടു. സൈനിക നടപടി ആരംഭിച്ച് 29-ാം ദിവസമാണ് ഈ പ്രഖ്യാപനം വരുന്നത്.

യുക്രൈനില്‍ റഷ്യയുടെ സൈനിക നടപടി ആരംഭിച്ച ശേഷം അവരുടെ 260-ലധികം ഡ്രോണുകള്‍, 1,580-ലധികം ടാങ്കുകള്‍, കവചിത വാഹനങ്ങളും 204 വിമാന വിരുദ്ധ ആയുധ സംവിധാനങ്ങളും നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel