മുല്ലപ്പെരിയാര്‍ വിഷയം; വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് കേരളത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

മുല്ലപ്പെരിയാറില്‍ 142 അടിയില്‍ നിന്നും ജലനിരപ്പുയര്‍ത്തില്ലെന്ന കോടതിയുടെ പരാമര്‍ശം കേരളത്തിന്റെ ആവശ്യത്തിനു ലഭിച്ച അംഗീകാരമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

പുതിയ ഡാം എന്നതിനും സ്‌പോട്ട് ലെവല്‍ കമ്മിറ്റിയെന്ന അവശ്യത്തിനും പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here