മറ്റ് ഭാഷകളിലേക്ക് റീ മെയ്ക്ക് ചെയ്യാൻ ഒരുങ്ങി ‘ഹൃദയം ‘

അന്യഭാഷയിലേക്ക് റീ മെയ്ക്ക് ചെയ്യാൻ ഒരുങ്ങി ഹൃദയം. വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു ‘ഹൃദയം’. തീയേറ്ററുകളില്‍ പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും ഉത്സവക്കാഴ്ച്ച ഒരുക്കിയ ചിത്രം മികച്ച വിജയമാണ് നേടിയതും. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം ദര്‍ശനയും കല്യാണി പ്രിയദര്‍ശനും അണിനിരന്നു.

ബോളീവുഡിലേക്കും തെന്നിന്ത്യന്‍ ഭാഷകളായ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലേക്കുമാണ് ചിത്രം റീമെയ്ക്കിന് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ റീ മെയ്ക്ക് അവകാശങ്ങള്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോക്കുമാണ്. തീയേറ്ററില്‍ നിന്നും ചിത്രം ഒടിടിയിലും എത്തിയിരുന്നു. ചിത്രത്തിന്റെ റീമേക്ക് സംബന്ധിച്ച് ധര്‍മ്മ പ്രൊഡക്ഷന്‍ തങ്ങളുടെ പേജിലൂടെ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരുന്നു. ചിത്രത്തിന്റം നിര്‍മ്മാതാവ് വൈശാഖ് സുബ്രഹ്മണ്യത്തിനും ധര്‍മ്മ പ്രൊഡക്ഷന്‍സ് നന്ദി പറയുന്നുണ്ട്. റീമേക്കുകളില്‍ പ്രണവിനും കല്യാണിക്കും ദര്‍ശനയ്ക്കും പകരം ആര് എത്തും എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News